About us | Media Kit | Contact us | Font | Sitemap
 
 

ഖത്തര്‍ എയര്‍വെയ്‌സ്‌ ഫെബ്രുവരി 22 മുതല്‍ ബാംഗളൂരിലേയ്‌ക്ക്‌

ദോഹ: ഖത്തര്‍ എയര്‍വേയ്‌സ്‌ ഫെബ്രുവരി 22 - ന്‌ ബാംഗളൂരിലേയ്‌ക്ക്‌ ദോഹയില്‍നിന്ന്‌ പുതിയ സര്‍വീസ്‌ ആരംഭിക്കുന്നു. ഇതോടെ ഇന്ത്യയിലെ പതിനൊന്നു നഗരങ്ങളിലേയ്‌ക്ക്‌ ഖത്തര്‍ എയര്‍വേയ്‌സിന്റെ 71 വിമാനങ്ങള്‍ സര്‍വീസ്‌ നടത്തും.
നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌, ഡല്‍ഹി, മുംബെ, ചെന്നൈ, അഹമ്മദാബാദ്‌, ഹൈദരാബാദ്‌, ഗോവ, അമൃത്സര്‍ എന്നിവിടങ്ങളിലേയ്‌ക്ക്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക: 0208 665 0206 or visit www.linkair.co.uk