About us | Media Kit | Contact us | Font | Sitemap
 
 

സീറോമലബാര്‍ സഭയ്‌ക്ക്‌ ആറു പുതിയ മെത്രാന്മാര്‍; രാമനാഥപുരത്തും മാണ്‌ഢ്യയിലും രൂപതകള്‍

കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്ക്‌ രണ്ടു പുതിയ രൂപതകളും ആറ്‌ പുതിയ മെത്രാന്മാരേയും പ്രഖ്യാപിച്ചു. സീറോ മലബാര്‍ സഭയില്‍ ഇത്രയധികം മെത്രാന്മാരെ ഒന്നിച്ച്‌ പ്രഖ്യാപിക്കുന്നത്‌ ഇതാദ്യമാണ്‌.
മോണ്‍സിഞ്ഞോര്‍ റെമിജിയോസ്‌ ഇഞ്ചനാനിയെ തലശേരി രൂപതയിലും മോണ്‍സിഞ്ഞോര്‍ പോളി കണ്ണൂക്കാടനെ ഇരിങ്ങാലക്കുട രൂപതയിലും ബിഷപ്പുമാരായി നിയമിച്ചു. മാര്‍ പോള്‍ ചിറ്റിലപ്പള്ളിയും മാര്‍ ജയിംസ്‌ പഴയാറ്റിലും യഥാക്രമം സ്‌്‌ഥാനമൊഴിയുന്നതിനു പകരമായാണ്‌ പുതിയ നിയമനം. തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി മോണ്‍സിഞ്ഞോര്‍ റാഫേല്‍ തട്ടിലും, കാക്കനാട്‌ സീറോ മലബാര്‍ സഭാകാര്യാലയത്തിലെ ആദ്യത്തെ കൂരിയ മെത്രാനായി മോണ്‍സിഞ്ഞോര്‍ ബോസ്‌കോ പുത്തൂരും നിയമിതനായി.
മാനന്തവാടി രൂപയെ വിഭജിച്ച്‌ കര്‍ണാടകയില്‍ മാണ്‌ഢ്യ, ഹാസന്‍, മൈസൂര്‍, ചാമ്രാജ്‌ നഗര്‍ എന്നിവ ഉള്‍പ്പെടുത്തി മാണ്‌ഢ്യ രൂപത പ്രഖ്യാപിച്ചു. കോയമ്പത്തൂര്‍, ഈറോഡ്‌, കാരൂര്‍, തിരുപ്പൂര്‍ എന്നിവ ഉള്‍പ്പെടുത്തി രാമനാഥപുരം രൂപയും പുതിയതായി നിലവില്‍ വന്നു. മോണ്‍സിഞ്ഞോര്‍ ജോര്‍ജ്‌ ഞറളക്കാട്ട്‌ മാണ്‌ഢ്യ രൂപതയുടെയും മോണ്‍സിഞ്ഞോര്‍ പോള്‍ ആലപ്പാട്ട്‌ രാമനാഥപുരം രൂപതയുടെയും പുതിയ ഇടയന്മാരായിരിക്കും.