About us | Media Kit | Contact us | Font | Sitemap
 
 

ഇ-ചിപ്‌ അടങ്ങിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ സെപ്‌റ്റംബര്‍ മുതല്‍

ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഒഴിവാക്കുന്നതിനായി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലും ഇ-ചിപ്‌ ഘടിപ്പിക്കുന്നു. തീവ്രവാദികള്‍ വ്യാജരേഖകളിലൂടെ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിക്കുന്നത്‌ തടയാന്‍ ഇതു സഹായകമാകും. സെപ്‌റ്റംബര്‍ മുതലാണ്‌ പുതിയ ആധുനിക ഇ-ചിപ്‌ പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാകുക.
പാസ്‌പോര്‍ട്ട്‌ ഉടമയുടെ ഫോട്ടോയും വ്യക്തിഗത വിവരങ്ങളും വിരലടയാളവുമടങ്ങിയ 64 കെബി മെമ്മറിയുള്ള സുരക്ഷാ ചിപ്‌ ഉള്‍ക്കൊള്ളുന്നതാണ്‌ പുതിയ പാസ്‌പോര്‍ട്ട്‌.
കഴിഞ്ഞ ജൂണ്‍ 25-ന്‌ ഇന്ത്യയിലെ ആദ്യത്തെ ഇ-ചിപ്‌ പാസ്‌പോര്‍ട്ട്‌ രാഷ്ടപതിക്കും, പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും ലഭ്യമാക്കിയിരുന്നു. വിദേശരാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളിലടക്കം രഹസ്യവിവരങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ പാസ്‌പോര്‍ട്ട്‌ ഉടമയെ ട്രാക്ക്‌ ചെയ്യുന്നതിനും കഴിയുമെന്നതാണ്‌ ഇ-ചിപ്‌ പാസ്‌പോര്‍ട്ടുകളുടെ പ്രയോജനം.
കേന്ദ്ര പാസ്‌പോര്‍ട്ട്‌ അസോസിയേഷനാണ്‌ പുതിയ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കുക. ഇന്ത്യ സെക്യൂരിറ്റി പ്രസിലും കാണ്‍പൂര്‍ ഐഐടിയിലുമായാണ്‌ ഇവയുടെ പ്രിന്റിംഗ്‌.
ആദ്യഘട്ടത്തില്‍ 8 ലക്ഷം ഇ-പാസ്‌പോര്‍ട്ടുകളാണ്‌ വിതരണം ചെയ്യുക. നിലവില്‍ 30 ദശലക്ഷം ഇന്ത്യക്കാര്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ ഉണ്ട്‌. ഓരോ വര്‍ഷവും ആറു ദശലക്ഷം പാസ്‌പോര്‍ട്ടുകളാണ്‌ വിതരണം ചെയ്യുന്നത്‌.