ഫാ. ബാബു അപ്പാടന്റെ പൗരോഹിത്യ വാര്‍ഷികം
ഫാ. ബാബു അപ്പാടന്റെ
പൗരോഹിത്യ വാര്‍ഷികം
സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേറ്ററും സ്‌പിരിച്വല്‍ ഡയറക്ടറുമായ ഫാ. ബാബു അപ്പാടന്റെ പത്താം പൗരോഹിത്യ വാര്‍ഷികവും ജന്മദിനവും സെന്റ് ഹെലന്‍സ് കേരള കാത്തലിക് കമ്യൂണിറ്റിയില്‍ ആഘോഷിച്ചു. ജനറല്‍ സെക്രട്ടരി സിറിയക് ചാക്കോ, കമ്മിറ്റ അംഗങ്ങളായ ബിജോയി ജോര്‍ജ്, പ്രിന്‍സി ഫ്രാന്‍സിസ് എന്നിവര്‍ ഫാ. ബാബുവിന് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കേക്ക് മുറിച്ചു.
പുരോഹിതവര്‍ഷത്തോടനുബന്ധിച്ച് മാസത്തിലൊരിക്കല്‍ ഒത്തുചേരാനും കുടുംബപ്രാര്‍ത്ഥന നടത്താനും ഏപ്രില്‍ മാസത്തില്‍ നൈറ്റ് വിജില്‍ നടത്താനും തീരുമാനിച്ചു.
കമ്യൂണിറ്റിക്കായി സെന്റ് ഹെലന്‍സ് കമ്യൂണിററി പോലീസ് ഓഫീസര്‍ ജിം ഒരു മ്യൂസിക് സിസ്റ്റം കമ്യൂണിറ്റിക്കായി സമ്മാനിച്ചു. മുന്‍ വര്‍ഷങ്ങളില്‍ കമ്യൂണിററിയുടെ ക്രിസ്‌മസ് ആഘോഷത്തോടനുബന്ധിച്ച് ഇംഗ്ലീഷുകാരായ സീനിയര്‍ പൗരന്മാരെ പങ്കെടുപ്പിച്ചിരുന്നു
- നിര്‍മല ജോണ്‍
|