About us | Media Kit | Contact us | Font | Sitemap
 
യു.കെ. ന്യൂസ്‌
 
വി.കെ. കൃഷ്‌ണമേനോന്‍ ഫൗണ്ടേഷന്‍ ഉദ്‌ഘാടനം ചെയ്‌തു
ലണ്ടന്‍: വി.കെ. കൃഷ്‌ണ മേനോന്‍ ഫൗണ്ടേഷന്റെ ഉദ്‌ഘാടനം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശിവശങ്കര്‍ മുഖര്‍ജി നിര്‍വഹിച്ചു. രാഷ്‌ട്രീയേതര ലക്ഷ്യങ്ങളോടെ സമൂഹത്തിലെ അസത്വങ്ങള്‍ ഇല്ലായ്‌മ ചെയ്യുന്നതിനും ചേരിചേരാ നയം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനമായിരിക്കും കൃഷ്‌ണമേനോന്‍ ഫൗണ്ടേഷന്റേത്‌. ആദ്യ കൃഷ്‌ണമേനോന്‍ പുരസ്‌കാരം ഇന്ത്യയുടെ ചീഫ്‌ ജസ്‌ററീസ്‌ കെ.ജി. ബാലകൃഷ്‌ണന്‌ സമ്മാനിച്ചു. സുപ്രീം കോടതി ജഡ്‌ജി അരിജിത്‌ പസായതിനെ ചടങ്ങില്‍ ആദരിച്ചു. ധനഞ്‌ജയന്റെ മുതിര്‍ന്ന ശിഷ്യയായ ശോഭന ബാലചന്ദര്‍ ഭരതനാട്യം അവതരിപ്പിച്ചു. മനേക്‌ എസ്‌ ദലാലാണ്‌ കൃഷ്‌ണമേനോന്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍.
 
സ്‌കോട്ട്‌ലന്‍ഡിലെ ആദ്യ ക്‌നാനായ സംഗമം ഗ്ലാസ്‌ഗോയില്‍
ലിബി നെടുംതകടി ഗ്ലാസ്‌ഗോ: കൂട്ടായ്‌മയുടെ സ്‌മരണകണുര്‍ത്തിക്കൊണ്ട്‌ സ്‌കോട്ട്‌ലന്‍ഡിലെ ആദ്യ ക്‌നാനായ സംഗമം ഗ്ലാസ്‌ഗോ ഈസ്‌ബ്രൈഡ്‌ സെന്റ്‌ ബ്രൈഡ്‌സ്‌ ചര്‍ച്ച്‌ ഹാളിലെ ക്‌നായിത്തൊമ്മന്‍ നഗറില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗ്‌ എം.എം ഏബ്രഹാം മുളയാനിക്കലിന്റെ അധ്യക്ഷതില്‍ ചേര്‍ന്ന പൊതുസമ്മേളനം ക്‌നാനായ സമൂഹത്തിന്റെ യു.കെ. കോര്‍ഡിനേറ്റര്‍ ഫാ. സജി മലയില്‍ പുത്തന്‍പുര ഉദ്‌ഘാടനം ചെയ്‌തു. പി.ജെ. ജോര്‍ജ്‌ പതിയില്‍, ഫാ. സെബാസ്റ്റ്യന്‍ കല്ലത്ത്‌, പ്രഫ. ബാബു, ജോസ്‌ മുളയാനിപ്പുറത്ത്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ വര്‍ക്കി വിതയത്തിനുവേണ്ടി എറണാകുളം അതിരൂപതാ ചാന്‍സിലര്‍ ഫാ. ആന്റണി കൊള്ളന്നൂരും, ചിക്കാഗോ അതിരൂപതാ ബിഷപ്‌ മാര്‍ ജോസ്‌ അങ്ങാടിയത്തിനു വേണ്ടി ചാന്‍സിലര്‍ ഫാ. റോയി കടുപ്പിലും ഇ-മെയില്‍ സന്ദേശങ്ങള്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ ബിഷപ്‌സ്‌ സിനഡിലെ കാത്തലിക്‌ മൈഗ്രന്റ്‌സ്‌ പാസ്റ്ററല്‍ കെയര്‍ കമ്മീഷന്റെ ചെയര്‍മാനും ഉജ്ജൈയിനിലെ ബിഷപ്പുമായി മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ ടെലിഫോണ്‍ സന്ദേശം അറിയിച്ചു. ഗ്ലാസ്‌ഗോയിലെ ആദ്യക്‌നാനായ കുടുംബസംഗമത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതീഷ്‌ വരകുകാലായില്‍ വിശദീകരിച്ചു. ജോസി ജോസ്‌ ഇഞ്ചനാട്ട്‌ സ്വാഗതവും ആഷാ പ്രതീഷ്‌ വരകുകാലായില്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും അരങ്ങേറി. സ്‌നേഹവിരുന്നുമുണ്ടായിരുന്നു. മാത്യു കണ്ണാലയില്‍, പ്രതീഷ്‌ വരകുകാലായില്‍, ടോജോ മുളയാനിക്കല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‌കും.
 
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍: ജിനു വര്‍ഗീസ്‌ പ്രസിഡന്റ്‌
സണ്ടര്‍ലാന്‍ഡ്‌: ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രസിഡന്റായി ജിനു വര്‍ഗീസ്‌ തെരഞ്ഞെടുക്കപ്പെട്ടു സിജോ വര്‍ഗീസ്‌ ആണ്‌ സെക്രട്ടറി. സ്റ്റീല്‍സ്‌ ക്ലബ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്‌. മറ്റു ഭാരവാഹികള്‍: റെയ്‌മണ്ട്‌ മുണ്ടയ്‌ക്കാട്ട്‌ - വൈസ്‌ പ്രസിഡന്റ്‌, ജോര്‍ജ്‌ പ്ലാത്താനം - ജോയിന്റെ സെക്രട്ടറി, സേവ്യര്‍ ഡിസില്‍വ - ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി, പ്രവീണ്‍ തോമസ്‌ - ജോയിന്റ്‌ ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി, ടി.വി. തോമസ്‌ - ട്രഷറര്‍, വിനോദ്‌കുമാര്‍ - സ്‌പോര്‍ട്‌സ്‌, റോബിന്‍ പൗലോസ്‌ - ഫുഡ്‌ കോര്‍ഡിനേറ്റര്‍, ഫിലിപ്പ്‌ ചാക്കോ - ഫുഡ്‌ കോര്‍ഡിനേറ്റര്‍, ജോര്‍ജ്‌ വര്‍ഗീസ്‌ - വെബ്‌ മാസ്റ്റര്‍, മാത്യു ജോസഫ്‌ വട്ടക്കുന്നേല്‍ - പിആര്‍ഒ. ജനുവരി മൂന്നിന്‌ ന്യൂഇയര്‍ ആഘോഷച്ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 21 ന്‌ എക്യൂമെനിക്കല്‍ സംഗമം സംഘടിപ്പിക്കും. സണ്ടര്‍ലാന്‍ഡ്‌ സ്റ്റീല്‍സ്‌ ക്ലബ്‌ ഹാളില്‍ വൈകുന്നേരം ആറു മുതല്‍ ഒന്‍പതുവരെയാണ്‌ പരിപാടി. നവംബറില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഫുഡ്‌ ഫെസ്റ്റിവലില്‍ ഒട്ടേറെ അംഗങ്ങള്‍ പങ്കെടുത്തു.
 
ശിശുദിനം ആഘോഷിച്ചു
ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശിശുദിനം ആഘോഷിച്ചു. 125 കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. ഷാര്‍ലറ്റ്‌ ജയ്‌സണ്‍ കലാതിലകപ്പട്ടവും ബെനിറ്റോ സെബാസ്റ്റ്യന്‍ കലാപ്രതിഭ പട്ടവും സ്വന്തമാക്കി. ഡെയ്‌ലി മെയില്‍ അവാര്‍ഡ്‌ ജേതാവ്‌ ജൂബി മാത്യൂസ്‌ സമ്മാനദാനം നിര്‍വഹിച്ചു. ബ്രോഡ്‌ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്‌കൂള്‍ കമ്യൂണിറ്റി ഡയറക്‌ടര്‍ ക്രിസ്റ്റ്യന്‍ ഫോസ്‌ കുട്ടികളെ അഭിസംബോധന ചെയ്‌തു. ഇ.ജെ. കുര്യാക്കോസ്‌ ബെസ്റ്റ്‌ കമ്മിറ്റി മെംബര്‍ അവാര്‍ഡിന്‌ അര്‍ഹനായി.
 
ഫാ. സജി കൊച്ചേത്ത്‌ കാര്‍ഡിഫ്‌ ഇടവകയില്‍ നിയമിതനായി
കാര്‍ഡിഫ്‌: മലങ്കര ക്‌നാനായ സഭയിലെ ഡീക്കന്‍ സജി ഏബ്രഹാം കൊച്ചേത്തിന്‌ ആര്‍ച്ച്‌ ബിഷപ്‌ കുറിയാക്കോസ്‌ മാര്‍ സേവേറിയോസ്‌, കുറിയാക്കോസ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്നിവര്‍ ചേര്‍ന്ന്‌ വൈദിക പട്ടം നല്‌കി. അഞ്ചുവര്‍ഷമായി കാര്‍ഡിഫില്‍ താമസിക്കുന്ന ഫാ. സജിക്ക്‌ കാര്‍ഡിഫ്‌ ബ്രിസ്റ്റോള്‍ എന്നീ ഇടവകകളുടെ ചുമതല നല്‌കി.
 
ഈസ്റ്റ്‌ ഹാം ലൈബ്രറിയില്‍ മലയാളം റീഡിംഗ്‌ ഗ്രൂപ്പ്‌
ഹൈ സ്‌ട്രീറ്റ്‌ സൗത്തിലെ ഈസ്റ്റ്‌ ഹാം ലൈബ്രറിയിലെ മലയാളം റീഡിംഗ്‌ ഗ്രൂപ്പിന്റെ ഉദ്‌ഘാടനം ന്യൂഹാം മേയര്‍ സര്‍ റോബിന്‍ വെയ്‌ല്‍സ്‌ ഉദ്‌ഘാടനം ചെയ്‌തു. കൗണ്‍സിലര്‍ ഉന്മേഷ്‌ ദേശായി പ്രസംഗിച്ചു. കൗണ്‍സിലര്‍ ഓമന ഗംഗാധരന്‍ പുസ്‌തകം വായിച്ചു. മലയാളം റീഡിംഗ്‌ ഗ്രൂപ്പ്‌ എല്ലാ മൂന്നാമത്തെ വ്യാഴാഴ്‌ചയും വൈകുന്നേരം ആറരമുതല്‍ 8 വരെ ചേരും. ഈസ്റ്റ്‌ ഹാം ലൈബ്രറിയില്‍ തമിഴ്‌ ഗ്രൂപ്പ്‌ നിലവിലുണ്ട്‌. ഗ്രീന്‍ സ്‌ട്രീറ്റ്‌ ലൈബ്രറിയില്‍ ഗുജറാത്തി ഗ്രൂപ്പും, ദ ഗേറ്റില്‍ ഫീമെയ്‌ല്‍ ഉര്‍ദു ഗ്രൂപ്പും നിലവിലുണ്ട്‌.
 
ജിസിഎസ്‌സി പരീക്ഷയില്‍ മലയാളികളായ ഇരട്ടസഹോദരിമാര്‍ക്ക്‌ ഉന്നതവിജയം
മില്‍ട്ടണ്‍കീന്‍സ്‌: ജിസിഎസ്‌സി പരീക്ഷയില്‍ മലയാളികളായ ഇരട്ടസഹോദരിമാര്‍ക്ക്‌ ഉന്നതവിജയം. മില്‍ട്ടണ്‍കീന്‍സിലെ ഡെന്‍ബി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ഐശ്വര്യയും അമൃതയുമാണ്‌ യുകെയിലെ മലയാളികളുടെ അഭിമാനമായി മാറിയത്‌. ഐശ്വര്യ 10 അ* & 2 അ ഉം അമൃത 9 അ* & 3 അ ഉം സ്‌കോര്‍ കരസ്ഥമാക്കി. തിരുവനന്തപുരം കുന്നുകുഴി സ്വദേശിയായ അജിത്‌ ഗോപിനാഥിന്റെയും ഷേര്‍ലി രാജദാസന്റെയും പുത്രിമാരാണ്‌ ഇവര്‍.  More
 
പ്രിന്‍സ്‌ റോയിക്ക്‌ മികച്ച വിജയം
ഹവാര്‍ഡ്‌ പ്രൈമറി സ്‌കൂളിലെ പ്രിന്‍സ്‌ റോയി വെസ്റ്റ്‌ ബ്രോംവിച്ച്‌ ബില്‍ഡിംഗ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓവ്‌സം ചലഞ്ച്‌ എന്ന പേരിലുള്ള നാഷണല്‍ ഓണ്‍ലൈന്‍ മാത്സ്‌ ചലഞ്ചില്‍ റണ്ണര്‍ അപ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു. അയ്യായിരം കുട്ടികള്‍ പങ്കെടുത്ത മത്സരത്തിലാണ്‌ ഈ മലയാളി മിടുക്കന്‍ മുന്‍നിരയിലെത്തിയത്‌. ഏഷ്യന്‍ റിസോഴ്‌സ്‌ സെന്റര്‍ ഓഫ്‌ ക്രോയ്‌ഡണ്‍ പ്രിന്‍സിനെ അഭിനന്ദിച്ചു.
 
അശ്വതി മോഹന്‍ലാലിന്‌ മികച്ച വിജയം
ജിസിഎസ്‌ഇ പരീക്ഷയില്‍ മലയാളിയായ അശ്വതി മോഹന്‍ലാല്‍ ഏഴ്‌ എ സ്റ്റാറോടെ മികച്ച വിജയം നേടി. ഈസ്റ്റ്‌ഹാമിലെ ബ്രാംടണ്‍ മാനര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്‌. കൊല്ലം സ്വദേശിയായ കുമാരന്‍ മോഹന്‍ലാലിന്റെയും രാഗിണി ശങ്കുണ്ണിയുടെയും മകളാണ്‌. ആരതി മോഹന്‍ലാല്‍ സഹോദരിയാണ്‌.    
 
സീമയുടെ ഓള്‍ യുകെ ബാഡ്‌മിന്റണ്‍ മത്സരം
സൗത്ത്‌ ഈസ്റ്റ്‌ ഇംഗ്ലണ്ട്‌ മലയാളി അസോസിയേഷന്റെ (സീമ) ആഭിമുഖ്യത്തില്‍ ഓള്‍ യുകെ മലയാളി ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്‌ സംഘടിപ്പിച്ചു. ഈസ്റ്റ്‌ബോണിലെ ഹാംപ്‌ഡന്‍ പാര്‍ക്ക്‌ സ്‌പോര്‍ട്‌സ്‌ സെന്ററില്‍ സംഘടിപ്പിച്ച മത്സരം സീമ പ്രസിഡന്റ്‌ മനോജ്‌ ബാബു ഉദ്‌ഘാടനം ചെയ്‌തു.   More